ആര്‍ത്തിരമ്പി പ്രതിഷേധം

കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കർഷക–-കർഷകത്തൊഴിലാളി– ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി നടന്ന എറണാകുളം ബിഎസ്എൻഎൽ ഓഫീസ് ഉപരോധം എച്ച്എംഎസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 11, 2026, 02:40 AM | 2 min read
കൊച്ചി
കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളി പ്രതിഷേധം ആര്‍ത്തിരമ്പി. സംയുക്ത ട്രേഡ് യൂണിയനുകളുടെയും കർഷക, --കർഷകത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തിയ ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി തിങ്കൾ രാവിലെ എറണാകുളം ബോട്ട്‌ജെട്ടി ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക ദ്രോഹനയങ്ങൾ ഉപേക്ഷിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച സംഭരണവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
എച്ച്എംഎസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. 2020ല്‍ കര്‍ഷകസമരത്തിലെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നുവെങ്കിലും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ആ സമരങ്ങളുടെ മറ്റൊരു തുടര്‍ച്ചയായാണ് ജന്തര്‍മന്തറില്‍ യുവജനങ്ങള്‍ തെരുവിലിറങ്ങിയത്. മതാധിഷ്ഠിതമായ ഏകാധിപത്യപ്രവണതയുള്ള വലതുപക്ഷ ഭരണകൂടത്തിനാണ് കേന്ദ്രസര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നത്.
ജയിൽ നിറയ്ക്കൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച എസ് ശർമ, കെ എൻ ഗോപിനാഥ്, സി ബി ദേവദർശനൻ തുടങ്ങിയ
നേതാക്കൾ പൊലീസ് വാഹനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നു ജയിൽ നിറയ്ക്കൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച എസ് ശർമ, കെ എൻ ഗോപിനാഥ്, സി ബി ദേവദർശനൻ തുടങ്ങിയ
നേതാക്കൾ പൊലീസ് വാഹനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നു
കേന്ദ്രത്തിനെതിരായ മുന്നേറ്റങ്ങളില്‍ തൊഴിലാളികള്‍ ഒന്നായി സമരരംഗത്തേക്ക് വരണമെന്നും തമ്പാന്‍ തോമസ് പറഞ്ഞു. സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യോഗത്തില്‍ ഇ കെ ശിവന്‍ അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരായ കെ എന്‍ ഗോപിനാഥ്, ദീപ കെ രാജന്‍, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ എസ് ശര്‍മ, കെ എന്‍ ഗോപി, ടി സി ഷിബു, ജോണ്‍ ഫെര്‍ണാണ്ടസ്, അഡ്വ. കെ തുളസി, ചാള്‍സ് ജോര്‍ജ്, എം ശ്രീകുമാര്‍, സി ബി ദേവദര്‍ശനന്‍, കെ രാജു, ബിജു തേറാട്ടില്‍, കെ എസ് കൃഷ്ണകുമാര്‍, അനുപമ അശോകന്‍, എലിസബത്ത് ആനി, പി ആര്‍ മുരളീധരന്‍, സി കെ പരീത്, സി കെ മണിശങ്കര്‍, കെ വി മനോജ്, ടോമി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
സമരം വീക്ഷിച്ച് ഫ്രഞ്ച് ട്രേഡ് യൂണിയന്‍ നേതാവും
കൊച്ചി
തൊഴിലാളികളുടെ ജയില്‍നിറയ്ക്കല്‍ സമരം വീക്ഷിച്ച് ഫ്രാന്‍സില്‍നിന്നുള്ള തൊഴിലാളി നേതാവും. ഫ്രാൻസിലെ മാസെയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിജിടി (കോൺഫെഡറേഷൻ ജനറൽ ഡെ ട്രാവൽ)-യുടെ പ്രാദേശിക യൂണിയനായ സിജിടി എഡ്യുക്കേഷന്‍ 13 (ബൂച്ചെസ്-ദു-റോൺ)- കോ -സെക്രട്ടറി സ്റ്റെഫാൻ ക്രെമാഡെസ് റാഫിയാണ് സമരം ആവേശപൂർവം വീക്ഷിച്ചത്. ഫ്രാന്‍സിലെ വൊക്കേഷണൽ ഹൈസ്കൂളിൽ നോൺ-ടീച്ചിങ് എഡ്യുക്കേഷൻ വർക്കറായ ഇദ്ദേഹം നാലാഴ്ചയായി ദക്ഷിണേന്ത്യന്‍ പര്യടനത്തിലാണ്.
""ഫ്രാൻസിൽ എനിക്ക് ചെറിയ വേതനമാണ് ലഭിക്കുന്നതെങ്കിലും യാത്രയ്ക്കായി പണം മാറ്റിവയ്‌ക്കും. രാഷ്ട്രീയകാരണങ്ങളാലാണ് കേരളം തെരഞ്ഞെടുത്തത്. തൊഴിലാളികള്‍ക്കിടയില്‍ സിഐടിയു വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. യാത്രയ്‌ക്കിടെ പലയിടത്തും ചെങ്കൊടികള്‍ കണ്ടത് ആവേശമായി. സിഐടിയു നേതാക്കളുമായി സംസാരിച്ച് തന്റെ യൂണിയനായ സിജിടി എഡ്യുക്കേഷൻ മാസെയുടെ ഐക്യദാർഢ്യം അറിയിക്കും– സ്റ്റെഫാന്‍ പറഞ്ഞു.










0 comments