Deshabhimani

ടൂറിസം ദിനാചരണം ഉദ്ഘാടനം ചെയ്തു

Tourism Day Observance

മാമലക്കണ്ടത്ത് അന്താരാഷ്ട്ര ടൂറിസം ദിനാചരണം ഡീൻ കുര്യാക്കോസ് എംപി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 01:40 AM | 1 min read

കോതമംഗലം


പ്രകൃതിഭംഗിയും വനമേഖലയും ആദിവാസി ജീവിതവും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ കോതമംഗലത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.


ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടത്ത് ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.


ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, കലക്ടർ ജി പ്രിയങ്ക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബിൻസി മോഹൻ, ചിഞ്ചു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home