Deshabhimani

പുകയിലരഹിത പഞ്ചായത്തെന്ന്‌ യുഡിഎഫ്‌ പ്രഖ്യാപനം

കീഴ്‌മാടുനിന്ന്‌ 7.5 കോടിയുടെ പുകയില ഉൽപ്പന്നം പിടിച്ചു

നിരോധിത പുകയില നിറച്ച ചാക്കുകൾ കീഴ്‌മാട്‌ നാലാംമൈലിലെ 
ഗോഡൗണിൽ അട്ടിയിട്ടിരിക്കുന്നു

നിരോധിത പുകയില നിറച്ച ചാക്കുകൾ കീഴ്‌മാട്‌ നാലാംമൈലിലെ 
ഗോഡൗണിൽ അട്ടിയിട്ടിരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 03:35 AM | 1 min read

ആലുവ


സംസ്ഥാനത്തെ ഏക പുകയിലരഹിത പഞ്ചായത്തായി യുഡിഎഫ് ഭരണസമിതി പ്രഖ്യാപിച്ച കീഴ്മാട് പഞ്ചായത്തിൽനിന്ന്‌ 7.5 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഗോഡൗൺ നടത്തിപ്പുകാരൻ ഉൾപ്പെടെ ഏഴ് പേരെ അറസ്‌റ്റ്‌ ചെയ്‌തു.


Tobacco products worth 7.5 crore seized


നടത്തിപ്പുകാരനായ ആലുവ ഉളിയന്നൂർ ചിറ്റാട്ടുകടത്ത് വീട്ടിൽ അയൂബ് (40), രാജസ്ഥാൻ സ്വദേശികളായ ജഗറാം (22), നർപത് ലാൽ (28), ബാവര രാം (20), അനിൽ കുമാർ (19), ബവേഷ് കുമാർ (19), സ്വരൂപ റാം (20) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കീഴ്മാട് നാലാംമൈൽ ചക്കംകുളങ്ങര ഭാഗത്ത് പ്രവർത്തിക്കുന്ന ഗോഡൗണിൽ ബുധൻ രാത്രി 12ന്‌ നടത്തിയ പരിശോധനയിലാണ് ചാക്കിൽ അട്ടിയിട്ട് വച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. 785 ചാക്കുകളിലായി 15 ലക്ഷത്തിലേറെ പാക്കറ്റുകളുണ്ട്. ഒരു പാക്കറ്റ് വിൽപ്പന നടത്തുന്നത് 50 രൂ‌പയ്ക്ക് മുകളിലാണ്. ഡൽഹി, യുപി, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് വലിയ വാഹനനങ്ങളിലാണ് ഇവിടേയ്ക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്നത്.


കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു വിതരണം. നാട്ടുകാർക്ക്‌ സംശയം തോന്നാത്ത വിധത്തിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉൽപ്പന്ന വേട്ടയാണ് കീഴ്മാടിലേത്. ആഴ്ചകൾക്ക് മുമ്പാണ് കൊട്ടിഘോഷിച്ച് യുഡിഎഫ്‌ നേതൃത്വത്തിലുള്ള കീഴ്മാട് പഞ്ചായത്ത് പുകയിലരഹിതഗ്രാമം പരിപാടി നടത്തിയത്. ഡിവൈഎസ്പിമാരായ 
സി ബിനുകുമാർ, ബൈജു പൗലോസ്, സിഐ പി എം ഷെമീർ, എടത്തല എസ്എച്ച്ഒ എസ് എസ് ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home