ad
Deshabhimani

തൃക്കാക്കര തിരുവോണം ഉത്സവം ; ഓണസദ്യയോടെ ഇന്ന് കൊടിയിറങ്ങും

Thrikkakkara Temple
വെബ് ഡെസ്ക്

Published on Sep 05, 2025, 03:31 AM | 1 min read


​കളമശേരി

അത്തം നാളിൽ കൊടിയേറിയ തൃക്കാക്കര ഓണോത്സവം, പ്രസിദ്ധമായ തിരുവോണ സദ്യയോടെ വെള്ളി വൈകിട്ട് കൊടിയിറങ്ങും. രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്, 8.30ന് ഒമ്പത് ആനകൾ അണിനിരക്കുന്ന ശ്രീബലി, വൈക്കം ഷാജിയും സുമോദും അവതരിപ്പിക്കുന്ന നാഗസ്വരം, ചേർത്തല ഹരിശ്രീ ബ്രദേഴ്സിന്റെ തവിൽ, ചേരാനല്ലൂർ ശങ്കരൻകുട്ടൻമാരാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം എന്നിവയുമുണ്ടാകും. ആയിരങ്ങൾ പങ്കെടുക്കുന്ന തിരുവോണ സദ്യ 10.30ന് ആരംഭിക്കും.


പകൽ മൂന്നുമുതൽ സ്വരമാധുരി. സപ്ത വീണക്കച്ചേരി നാലുമുതൽ. 4.30ന് കൊടിയിറക്കൽ. ആറിന് ആറാട്ടെഴുന്നെള്ളിപ്പ്. രാത്രി 11ന് ആറാട്ടെഴുന്നെള്ളിപ്പ് എതിരേൽപ്പും ആകാശവിസ്മയക്കാഴ്ചയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home