ad
Deshabhimani

17ന് കൊടിയേറ്റ്

ഓണം ഉത്സവത്തിന് തൃക്കാക്കര ഒരുങ്ങി

thrikkakkara temple

ഓണം ഉത്സവത്തോടനുബന്ധിച്ച് തൃക്കാക്കര ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്ഥാപിച്ച കൂറ്റൻ കമാനം

വെബ് ഡെസ്ക്

Published on Aug 15, 2026, 02:14 AM | 1 min read

കളമശേരി


തൃക്കാക്കര ക്ഷേത്രം പത്തുദിവസത്തെ ഓണം ഉത്സവത്തിന് ഒരുങ്ങി. ഉത്സവം 17ന് കൊടിയേറും. അത്തംനാൾമുതൽ വിവിധ പരിപാടികളോടെ നടക്കുന്ന ഉത്സവം തിരുവോണസദ്യയോടെ സമാപിക്കും. പഴയിടം മോഹനൻ നമ്പൂതിരിയാണ് സദ്യയൊരുക്കുന്നത്. 16ന് (അത്തംനാൾ) രാവിലെ ഏഴിന് കലവറ നിറക്കൽ, രാമായണ പാരായണം, വൈകിട്ട് ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം. തുടർന്ന് തൃക്കാക്കരയപ്പൻ, തെക്കുംതേവർ പുരസ്കാരസമർപ്പണം, വിവിധ വേദികളിൽ നൃത്തപരിപാടികൾ. 17ന് വൈകിട്ട് എട്ടിന് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റ്, ആകാശവിസ്മയക്കാഴ്ച എന്നിവയുണ്ടാകും. തുടർന്ന് നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ, നാട്ടരങ്ങ് എന്നിവയുണ്ടാകും.​


വിവിധ ദിവസങ്ങളിൽ ചാക്യാർകൂത്ത്, കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, മേജർസെറ്റ് കഥകളി ദുര്യോധനവധം, നാടൻപാട്ട്, ഡബിൾ തായമ്പക, പാഠകം എന്നിവയുണ്ടാകും. 25ന് രാവിലെ വലിയവിളക്ക്, ഉത്രാടസദ്യ, പകൽ 3.30 മുതൽ ഒമ്പത് ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം, കലാപരിപാടികൾ, ആകാശവിസ്മയക്കാഴ്ച എന്നിവയുമുണ്ടാകും. 26ന് തിരുവോണനാളിൽ രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്, 10.30 മുതൽ തിരുവോണസദ്യ. 4.30ന് കൊടിയിറക്കൽ, ആറാട്ടെഴുന്നള്ളിപ്പ്, ആകാശവിസ്മയക്കാഴ്ച നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home