ad
Deshabhimani

തൃക്കാക്കര തിരുവോണ ഉത്സവം ; ഇന്ന് പാഠകം, വില്ലടിച്ചാൻ പാട്ട്

Thrikkakkara Temple

തൃക്കാക്കര ഓണം ഉത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ കലാനിലയം അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം കഥകളിയിൽനിന്ന്

വെബ് ഡെസ്ക്

Published on Sep 01, 2025, 02:00 AM | 1 min read


കളമശേരി

തൃക്കാക്കര തിരുവോണ ഉത്സവത്തോടനുബന്ധിച്ച് തിങ്കൾ വൈകിട്ട് 4.30ന്‌ രവിപുരം പാർവണേന്ദു തിരുവാതിരസംഘം, എരൂർ പൂർണേന്ദു തിരുവാതിരസംഘം, ഇടപ്പള്ളി നാട്യനൂപുര തിരുവാതിരസംഘം എന്നിവ അവതരിപ്പിക്കുന്ന തിരുവാതിരകളി നടക്കും. കടുങ്ങല്ലൂർ ഹരിചന്ദന അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി ആറിനും നടക്കും. കാക്കനാട് കമല സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്താഞ്ജലി ഏഴിന്. കളമശേരി മയൂരി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എട്ടിന്.


നെടുമങ്ങാട് ശശി, തിരുവനന്തപുരം ഹരിത അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട് വൈകിട്ട്‌ അഞ്ചിന്. ഗംഗ ശശിധരന്റെ വയലിൻ കച്ചേരി, അമ്മന്നൂർ മാധവചാക്യാരുടെ പാഠകം രാത്രി ഏഴിനും നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home