ad
Deshabhimani

തൃക്കാക്കര ക്ഷേത്രം
 ഓണോത്സവത്തിന്‌ കൊടിയേറി

Thrikkakkara Temple
വെബ് ഡെസ്ക്

Published on Aug 28, 2025, 03:41 AM | 1 min read


കളമശേരി

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഓണം ഉത്സവത്തിന് തന്ത്രി പുലിയനൂർ മന അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. വ്യാഴം വൈകിട്ട് 6.45-ന് വാമനമൂർത്തി ക്ഷേത്രകലാപീഠം തൃക്കാക്കരയുടെ സോപാനപദമഞ്ജരി, എട്ടിന് വെച്ചൂർ രമാദേവി ആൻഡ് പാർടിയുടെ കുറത്തിയാട്ടം എന്നിവയുണ്ടാകും.


ഊട്ടുപുരയിൽ 4.30 മുതൽ വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, 6.30-ന് കാക്കനാട്‌ നന്ദ സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സിന്റെ നൃത്തനൃത്യങ്ങൾ, 8.30-ന് തൃക്കാക്കര കണ്ണകി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സിന്റെ നൃത്തസന്ധ്യ എന്നിവ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home