ad
Deshabhimani

തൃക്കാക്കര ഓണം ഉത്സവം;
 അടുക്കളയിൽ തിരിതെളിഞ്ഞു

thrikkakkara onam

തൃക്കാക്കര ഓണം ഉത്സവ 
അടുക്കള പ്രവർത്തനം 
വിളക്ക്‌ കൊളുത്തി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 02:08 AM | 1 min read

കളമശേരി


തൃക്കാക്കര ഓണം ഉത്സവത്തിന് കൊടിയേറുന്നതിന് മുമ്പുതന്നെ പഴയിടം മോഹനൻ നമ്പൂതിരിയുടെ ദേഹണ്ണപ്പുരയിൽ തിരിതെളിഞ്ഞു. ശനി വൈകിട്ടോടെ ജോലിക്കാർക്കും വളണ്ടിയർമാർക്കും ഭക്ഷണം പാചകം ചെയ്തു തുടങ്ങും. ഇതോടെ ഉത്സവ അടുക്കളയിൽ പാചകത്തിരക്കേറും.


അത്തം നാൾമുതൽ എല്ലാ ദിവസവും പപ്പടവും പായസവും ഉൾപ്പെടുന്ന അന്നദാനം ഉണ്ടാകും. തിങ്കളാഴ്ച രാത്രി കൊടിയേറ്റ് കഴിഞ്ഞാൽ കൊടിയേറ്റ് സദ്യ നടക്കും. 25ന് ഉത്രാട സദ്യയും 26ന് തിരുവോണ സദ്യയും കഴിഞ്ഞെ അടുക്കളയ്ക്ക് വിശ്രമമാകൂ. അടുക്കള പ്രവർത്തനം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിനീത് വേണുഗോപാൽ, സെക്രട്ടറി വി ഗോപകുമാർ, വൈസ് പ്രസിഡന്റ്‌ ടി ജി പ്രേംകുമാർ, കൺവീനർ ശശികുമാർ വർമ്മ എന്നിവർ ചേർന്ന് വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home