യുവതയുടെ സമരകാഹളം

കാസർകോട് ‘വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക, ഉണരണം ഇന്ത്യ പൊരുതണം യുവത’ മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ 12 ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ‘യങ് ഇന്ത്യ' ക്യാമ്പയിൻ സ്വാതന്ത്ര്യ ദിനത്തിൽ യുവതയുടെ സമരാഹ്വാനമായി. രാജ്യത്ത് യുവാക്കളോടും വിദ്യാർഥികളോടും തൊഴിലാളികളോടും കേന്ദ്രസർക്കാർ കാണിക്കുന്ന കടുത്ത അനീതിക്കെതിരെ ആയിരങ്ങൾ അണിനിരന്ന യുവജന മുന്നേറ്റമായി കാന്പയിൻ മാറി. തൃക്കരിപ്പൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലനും ഉദുമ പള്ളിക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷും നീലേശ്വരം ആലിങ്കീലിൽ ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസും ചെറുവത്തൂരിൽ ഡോ. പി സരിനും ചിറ്റാരിക്കലിൽ പി താജുദീനും പനത്തടി മാലക്കല്ലിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ അനുശ്രീയും കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നിൽ കെ എസ് സുനിൽകുമാറും കൊളത്തൂർ പെർളടുക്കത്ത് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും ബോവിക്കാനത്ത് പി സന്തോഷും കാസർകോട്ട് മുഹമ്മദ് സിറാജും കുമ്പളയിൽ സരിൻ ശശിയും മഞ്ചേശ്വരത്ത് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം വി രതീഷും ഉദ്ഘാടനംചെയ്‌തു.








0 comments