ad
Deshabhimani

എൽഡിഎഫിന്റെ ഭരണനേട്ടങ്ങൾ യുഡിഎഫ്‌ 
സർക്കാർ ഇല്ലാതാക്കുന്നു: കെ കെ ശൈലജ

എടക്കാട് ബ്ലോക്ക് കമ്മറ്റി  മൂന്നുപെരിയയിൽ സംഘടിപ്പിച്ച യങ് ഇന്ത്യ ക്യാമ്പയിൻ  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യു ന്നു
വെബ് ഡെസ്ക്

Published on Aug 16, 2026, 03:00 AM | 1 min read

മൂന്നുപെരിയ കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുന്ന നടപടിയാണ്‌ വി ഡി സതീശന്റെ ഭരണത്തിൽ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് കമ്മിറ്റി മൂന്നുപെരിയയിൽ സംഘടിപ്പിച്ച യങ് ഇന്ത്യ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ. ​ രാജ്യമാകെ അംഗീകരിക്കപ്പെട്ട വികസനത്തിന്റെ കേരള മാതൃക ഭരണത്തിലേറി രണ്ടുമാസങ്ങൾക്കുള്ളിൽ തന്നെ തകർക്കാനുള്ള ശ്രമം യുഡിഎഫ്‌ തുടങ്ങി. മരുന്നും ഡോക്ടർമാരുമില്ലാതെ ആരോഗ്യ കേന്ദ്രങ്ങൾ പലതും പൂട്ടുമ്പോഴും ബന്ധപ്പെട്ട മന്ത്രിയും ഭരണവും കണ്ടില്ലെന്ന് നടിക്കുകയാണ്. ഭരണാധികാരികൾ ലഹരി മാഫിയക്കൊപ്പം നിൽക്കുന്ന അവസ്ഥയാണ്. കേരളത്തെ സംരക്ഷിക്കാൻ എൽഡിഎഫ് ശക്തിപ്പെടണം. അതിനുള്ള യോജിച്ച പോരാട്ടത്തിന് യുവാക്കളടങ്ങുന്ന മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച്‌ അണിനിരക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home