ad
Deshabhimani

പോരാട്ടത്തിന്റെ നേതൃത്വം യുവജനം ഏറ്റെടുക്കണം: ഹിമാഗ്‌നരാജ് ഭട്ടാചാര്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2026, 03:00 AM | 1 min read

കണ്ണൂർ വെറുപ്പിന്റെ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിന്റെ നേതൃത്വം യുവജനങ്ങൾ ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഗ്‌ന രാജ് ഭട്ടാചാര്യ. വൈവിധ്യങ്ങളുടെ ഇന്ത്യയാണ് സ്വാതന്ത്ര്യസമര പോരാളികൾ ആഗ്രഹിച്ചത്. വൈവിധ്യങ്ങളുടെ രാജ്യത്തെ ഭരിക്കുന്നവർ ഇല്ലാതാക്കുമ്പോൾ യുവജനങ്ങളുടെ മൗനം നീതിയല്ലെന്നും ഹിമാഗ്നരാജ് പറഞ്ഞു. കല്യാശേരിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യങ് ഇന്ത്യ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി നടമാടുന്ന രാജ്യമായി ഇന്ത്യയെ അവർ മാറ്റിത്തീർത്തിരിക്കുന്നു. ഉന്നതതല മത്സര പരീക്ഷകൾ പണത്തിനുവേണ്ടി സർക്കാർ തന്നെ അട്ടിമറിക്കുന്നതാണ് നീറ്റ് പരീക്ഷയിൽ നമ്മൾ കണ്ടത്. അക്കാദമിക മികവല്ല, പണമാണ് മാനദണ്ഡമാകുന്നത്. അതിനെതിരായ മുന്നേറ്റമാണ് ഡൽഹിയിൽ ഉണ്ടായത്. ​കരാർവൽക്കരണത്തിലൂടെ യുവ ജനങ്ങളുടെ സ്വപ്നങ്ങളെ തകർക്കുകയാണ്. തൊഴിലാളികളെ ആവശ്യമുള്ളപ്പോൾ വാടകയ്‌ക്കെടുകയും അത് കഴിഞ്ഞാൽ പറഞ്ഞുവിടുകയും ചെയ്യുന്ന ഹയർ ആൻഡ് ഫയർ സംവിധാനം പല തൊഴിൽ മേഖലകളിലും നിലയുറപ്പിച്ചുകഴിഞ്ഞു. ​എതിർക്കുന്നവരെയെല്ലാം ദേശവിരുദ്ധരാക്കുന്ന ഭരണമാണ് ഇന്ത്യയിൽ. ദേശസ്‌നേഹത്തിന്റെ കാവൽക്കാരായി സംഘപരിവാരം നടിക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സേക്കുവേണ്ടി പ്രതിമ പണിയുന്നവരാണ് അവർ. ഗാന്ധിവധം രാജ്യസ്നേഹത്തിന്റെ പ്രതീകമായാണ് അവർ വ്യാഖ്യാനിക്കുന്നത്. എല്ലാം വിറ്റുതുലക്കുന്നതിനെതിരെ, എല്ലാം വർഗീയവൽക്കരിക്കുന്നതിനെതിരെ യുവജനങ്ങൾ പ്രതിരോധമാവണം. അത് എളുപ്പമല്ല. ഭയപ്പെടുത്തിയും അറസ്‌റ്റ് ചെയ്തും അവർ ഒതുക്കും. ആത്മാഭിമാനമുള്ള ജനതയായി ജീവിക്കാൻ പോരാട്ടമല്ലാതെ പ്രതിരോധമില്ലെന്നും ഹിമാഗ്‌ന രാജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home