ad
Deshabhimani

ബേക്കറി കുത്തിത്തുറന്ന്‌ മോഷണം: 
തീവെട്ടി ബാബു പിടിയിൽ

Thief caught

എ ജി ബാബു

വെബ് ഡെസ്ക്

Published on Jun 15, 2026, 02:28 AM | 1 min read

പെരുമ്പാവൂര്‍


പുല്ലുവഴി ശ്രീകൃഷ്ണ ബേക്കറിയുടെ പൂട്ട്‌ പൊളിച്ച്‌ മേശയില്‍നിന്ന് 15,000 രൂപയും മൊബൈല്‍ഫോണും ടാബും മോഷ്ടിച്ച കേസിൽ കൊല്ലം ചിറക്കര നന്ദുഭവനത്തില്‍ എ ജി ബാബു (61– തീവെട്ടി ബാബു)വിനെ കുറുപ്പംപടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 120ൽ അധികം മോഷണക്കേസിൽ പ്രതിയാണ്‌ ബാബുവെന്ന്‌ പൊലീസ്‌ പറഞ്ഞു.


ബേക്കറിയിൽനിന്ന്‌ മോഷ്ടിച്ച ഫോണും ടാബും വല്ലത്തെ സെല്‍ വേള്‍ഡ് ഇലക്‌ട്രോണിക്‌സ് എന്ന കടയില്‍ വില്‍ക്കാനെത്തിയപ്പോൾ സംശയം തോന്നിയ കടയുടമ പൊലീസില്‍ അറിയിക്കുകയായിരുന്നു. ടാബ് പരിശോധിച്ചപ്പോള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് വിവരങ്ങള്‍ ലഭിച്ചു. ഇതനുസരിച്ച് ടാബ് ഉടമയെ വിളിച്ച്‌ വിവരങ്ങള്‍ ഉറപ്പിച്ചശേഷമാണ് പൊലീസില്‍ അറിയിച്ചത്. 10 ദിവസംമുമ്പാണ് ജയിലില്‍നിന്നിറങ്ങിയത്. ഒട്ടേറെ തവണ പിടിയിലായിട്ടുണ്ട്.


കുറച്ചുനാള്‍ വക്കീല്‍ ഗുമസ്തനായിരുന്നതിനാല്‍ കേസുകള്‍ സ്വയം വാദിക്കുന്നതാണ് രീതി. ഒരിടത്ത് പിടിയിലായി ശിക്ഷ കഴിഞ്ഞിറങ്ങി അടുത്ത ജില്ലയില്‍ പോയി താമസിച്ച് മോഷണം നടത്തുന്നതാണ് ബാബുവിന്റെ പതിവെന്ന്‌ പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home