ad
Deshabhimani

തെങ്ങോട് മണ്ണിടിച്ചിൽ ഭീഷണി; 
മലയുടെ ഉയരം കുറയ്ക്കൽ തുടങ്ങി

THENGODU

തെങ്ങോട് പൊല്ലക്കാട്ടിമലയിലെ മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ മലയുടെ ഉയരം കുറയ്ക്കുന്ന നടപടികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുടങ്ങിയപ്പോൾ

വെബ് ഡെസ്ക്

Published on Jul 16, 2026, 02:42 AM | 1 min read

കാക്കനാട്


തെങ്ങോട് പൊല്ലക്കാട്ടിമലയിലെ മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ മലയുടെ ഉയരം കുറയ്ക്കുന്ന നടപടികൾ തുടങ്ങി. മണ്ണെടുക്കുന്നതിന് മുന്നോടിയായി മലമുകളിലെയും ചരിവുകളിലെയും ചെറിയമരങ്ങൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കി. ഈ ആഴ്ചതന്നെ മണ്ണ് നീക്കൽ ആരംഭിക്കും. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതരുടെ വിലയിരുത്തൽ.


ആദ്യഘട്ടത്തിൽ മലയുടെ മുകൾഭാഗത്തുനിന്ന് രണ്ട് മീറ്റർ ഉയരത്തിൽ 1,150 ക്യുബിക് മീറ്റർ മണ്ണാണ് നീക്കുക. പൊതുമരാമത്തുവകുപ്പ് (കെട്ടിടവിഭാഗം) മേൽനോട്ടം വഹിക്കും. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയുണ്ടായ മണ്ണിടിച്ചിലിൽ മണ്ണും കല്ലുകളും ചെറുപറമ്പിൽ ബിജുവിന്റെ വീട്ടുവളപ്പിലേക്ക് പതിച്ചിരുന്നു.


വർഷങ്ങളായി ഇവിടെ നിലനിൽക്കുന്ന അപകടഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. ജിയോളജി വിദഗ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ 1,150 ക്യുബിക് മീറ്റർ മണ്ണ് നീക്കിയാൽ ഭീഷണി ഒഴിവാക്കാമെന്ന റിപ്പോർട്ടാണ് നടപടിക്ക് വഴിയൊരുക്കിയത്. നീക്കം ചെയ്യുന്ന മണ്ണ് വെണ്ണല ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിനായി ഉപയോഗിക്കാനാണ്‌ കലക്ടറുടെ നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home