പുതുപ്പള്ളിപ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം

കൂനംതൈ പുതുപ്പള്ളിപ്രം ക്ഷേത്രത്തിൽ മോഷ്ടാവ് തകർത്ത പൈപ്പുകൾ
കളമശേരി
കളമശേരി മേഖലയിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു. കൂനംതൈ പുതുപ്പള്ളിപ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചൊവ്വ രാത്രി പതിനൊന്നരയോടെയാണ് മോഷണം നടന്നത്.
ക്ഷേത്രത്തിനകത്ത് സൂക്ഷിച്ചിരുന്ന രണ്ട് നിലവിളക്കുകൾ മോഷ്ടിച്ചു. കള്ളൻ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന്റെയും മോഷ്ടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ക്ഷേത്രം ഓഡിറ്റോറിയത്തിലെ വാട്ടർ ടാപ്പുകൾ നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കൾ പുലർച്ചെ കളമശേരി ചുള്ളിക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിൽനിന്ന് നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, മണികൾ തുടങ്ങി 20,000 രൂപയുടെ സാധനങ്ങളും 3000 രൂപയും മോഷണം പോയിരുന്നു. കളമശേരി ഞാലകം ജുമാ മസ്ജിദ് കെട്ടിടത്തിൽനിന്ന് ലക്ഷങ്ങളുടെ ചെമ്പ് പൈപ്പുകൾ മോഷ്ടിച്ചയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.










0 comments