ad
Deshabhimani

ആവേശം ജ്വലിച്ച്‌ കൊടിമര ജാഥാ പ്രയാണം കയ്യൂരിൽ രണ സ്‌മരണകൾ തുടിച്ചു

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ ഉദ്‌ഘാടനത്തിന് മുമ്പായി കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തുന്നു
വെബ് ഡെസ്ക്

Published on Sep 17, 2026, 03:00 AM | 2 min read

കയ്യൂർ കഴുമരത്തിനുമുന്നിലും തെല്ലും ഭയക്കാതെ ഇൻക്വിലാബ്‌ വിളിച്ച രണധീരരുടെ ജ്വലിക്കുന്ന സ്‌മരണകൾ തുടിച്ച അന്തരീക്ഷത്തിലാണ്‌ കർഷകസംഘം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരിൽനിന്ന്‌ പ്രയാണം തുടങ്ങിയത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ ആലപ്പുഴയിലെ പൊതുസമ്മേളന നഗരിയായ വി എസ്‌ അച്യുതാനന്ദൻ നഗറിൽ കയ്യൂരിന്റെ പോരാട്ട ചരിത്രം വിളിച്ചോതുന്ന കൊടിമരത്തിൽ പതാക ഉയരും. രാവിലെ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ്‌ രക്തസാക്ഷി നഗറിലെത്തിയത്‌. രക്തസാക്ഷി നഗറിൽ ചേർന്ന ചടങ്ങ്‌ കിസാൻസഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്‌തു. ബാന്റ്‌ വാദ്യത്തിന്റെയും കരിമരുന്നിന്റെയും മുദ്രാവാക്യത്തിന്റെയും ആവേശം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കൊടിമരം കൈമാറിയത്‌. ചടങ്ങിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ജാഥ ലീഡറും കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ എം പ്രകാശൻ,‍ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എന്നിവർ സംസാരിച്ചു. ജാഥാ മാനേജറും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ സി എച്ച്‌ കുഞ്ഞമ്പു, ജാഥാ ഡെപ്യൂട്ടി ലീഡറും കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ കെ ജെ ജോസഫ്‌, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ, കിസാൻസഭ കേന്ദ്ര കമ്മിറ്റിയംഗം എൻ ആർ സക്കീന, കർഷകസംഘം കാസർകോട്‌ ജില്ലാ സെക്രട്ടറി പി ജനാർദനൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം സി പവിത്രൻ, മുതിർന്ന നേതാവ്‌ എം വി കോമൻ നന്പ്യാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ആർ ജയാനന്ദ, ടി പി ശാന്ത, പുല്ലായിക്കൊടി ചന്ദ്രൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ മണികണ്‌ഠൻ, പി പി മുഹമ്മദ്‌ റാഫി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം, ജില്ലാ കമ്മിറ്റിയംഗം പി സി സുബൈദ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌, ടി എം ജോഷി തുടങ്ങിയവർ സംബന്ധിച്ചു. കയ്യൂർ, ചീമേനി രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. എം രാജീവൻ സ്വാഗതം പറഞ്ഞു. ജാഥയ്‌ക്ക്‌ ചീമേനിയിൽ കരിമരുന്നിന്റെ അകന്പടിയോടെ ഉജ്വല വരവേൽപ്പ്‌ നൽകി. തുടർന്ന്‌ കണ്ണൂർ ജില്ലയിലേക്ക്‌ പ്രവേശിച്ചു. കയ്യൂർ പോരാട്ട ചരിത്രവും രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്‌ഠൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ എന്നീ വിപ്ലവകാരികളുടെ പോരാട്ടവും കയ്യൂർ സമര ചിത്രവും രക്തസാക്ഷി മണ്ഡപവും ആലേഖനംചെയ്‌താണ്‌ കൊടിമരം. പ്രകാശൻ വെള്ളച്ചാലാണ്‌ രൂപകൽപനചെയ്‌ത്‌. സിപിഐ എം മൊടോന്തടം ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം കയ്യൂർ വില്ലേജ് കമ്മിറ്റി അംഗവുമായ എ ലക്ഷ്മണനാണ്‌ കൊടിമരം നിർമിക്കാൻ തവിടിമരം നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home