ad
Deshabhimani

സിഐടിയു ഏരിയ കൺവൻഷൻ ചേർന്നു

CITU Area Convention

സിഐടിയു കോതമംഗലം ഏരിയ കൺവൻഷൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 03:03 AM | 3 min read

കോതമംഗലം


സിഐടിയു കോതമംഗലം ഏരിയ കൺവൻഷൻ കുത്തുകുഴി സഹകരണ ബാങ്ക് ഹാളിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് പി പി മൈതീൻ ഷാ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി എസ് മോഹനൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ, ആദർശ് കുര്യാക്കോസ്, കെ എം ബഷീർ, എം എസ് ശശി, ജോഷി അറയ്ക്കൽ, എ ബി ശിവൻ, ടി എം എബി എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: പി പി മൈതീൻ ഷാ (പ്രസിഡന്റ്), കെ എം ബഷീർ, എം എസ് ശശി, ഷൈജ റഹ്‌മാൻ (വൈസ് പ്രസിഡന്റുമാർ), സി പി എസ് ബാലൻ (സെക്രട്ടറി), ജോഷി അറയ്ക്കൽ, ആദർശ് കുര്യാക്കോസ്, എ ബി ശിവൻ (ജോയിന്റ് സെക്രട്ടറിമാർ), ടി എം എബി (ട്രഷറർ).


വേന്പനാട്ട്‌ കായലിലെ കൈയേറ്റം ഒഴിപ്പിക്കണം


തൃപ്പൂണിത്തുറ


നീരൊഴുക്കിനും മീൻപിടുത്തത്തിനും തടസ്സമാകുംവിധത്തിൽ വേമ്പനാട്ടു കായലിൽ മീൻ വളർത്താനെന്ന വ്യാജേന വ്യക്തി പത്ത് ഏക്കറിലധികം കായൽ വളച്ചുകെട്ടിയത് അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് സിഐടിയു തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി വാസുദേവൻ അധ്യക്ഷനായി. റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ സമ്മേളനം പ്രതിഷേധിച്ചു.


പി കെ നന്ദനൻ അനുശോചന പ്രമേയവും വികെ ഡയ്സൻ രക്തസാക്ഷി പ്രമേയവും എസ് മധുസൂദനൻ റിപ്പോർട്ടും അവതരിപ്പിച്ചു. അഖിലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ, സി എൻ സുന്ദരൻ, എം പി ഉദയൻ, ബി ഹരികുമാർ, വിനീത വിജയൻ, എം എസ് ഹരിഹരൻ, എം ശശി തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: സി എൻ സുന്ദരൻ (പ്രസിഡന്റ്‌), എസ് മധുസൂദനൻ (സെക്രട്ടറി), പി സി ഗിനിത (ട്രഷറർ).


പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക


കളമശേരി


എച്ച്എംടി, എഫ്എസിടി ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ തകർച്ചയിൽനിന്ന്‌ സംരക്ഷിക്കണമെന്ന് സിഐടിയു കളമശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

വി പി ഡെന്നി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ പി ലൗലി, പി എം മുജീബ് റഹ്‌മാൻ, വി എ സക്കീർ ഹുസൈൻ, പി കൃഷ്ണദാസ്, സുമേഷ് പത്മൻ, പി കെ ദിനേശൻ, എ ഡി സുജിൽ തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: എ ഡി സുജിൽ (പ്രസിഡന്റ്‌), പി എം മുജീബ് റഹ്‌മാൻ (സെക്രട്ടറി), പി കൃഷ്ണദാസ് (ട്രഷറർ).


ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക


കൊച്ചി


കേന്ദ്ര ലേബർ റൂൾസ് അതേപടി കേരളത്തിൽ നടപ്പാക്കുന്നതിന് പകരം ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് സിഐടിയു തൃക്കാക്കര ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എ എൻ സന്തോഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ടി എൽദോ റിപ്പോർട്ട് അവതരിപ്പിച്ചു.


സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ് സോണി കോമത്ത്, വി കെ പ്രകാശൻ, പി ആർ സത്യൻ, കെ ടി സാജൻ, എൻ എ മണി, കെ എ മസൂദ്, റെജിമോൾ മത്തായി, പി പി ജിജി, മീനു പുരുഷോത്തമൻ, ഇ പി സുരേഷ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: കെ ടി എൽദോ (പ്രസിഡന്റ്), എ എൻ സന്തോഷ് (സെക്രട്ടറി), പി എസ് സതീഷ് (ട്രഷറർ).


തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക


കൊച്ചി

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും സിഐടിയു എറണാകുളം ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. പപ്പൻ ചേട്ടൻ സ്മാരക ഹാളിൽ സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ വി മനോജ്‌ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എം അഷ്‌റഫ്‌ റിപ്പോർട്ടും ട്രഷറർ കെ കെ കലേശൻ കണക്കും അവതരിപ്പിച്ചു. പി എം ഹാരിസ്, സനം പി തോപ്പിൽ, വിനീത വിജയൻ, പി എ വിനീഷ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ : പി ആർ റെനീഷ് (പ്രസിഡന്റ്‌), വി വി പ്രവീൺ, പി സി നിധീഷ് ബോസ്, രഘുനാഥ്‌ പനവേലി, പി എം ഹാരിസ് (വൈസ് പ്രസിഡന്റുമാർ), കെ എം അഷ്‌റഫ്‌ (സെക്രട്ടറി), പി എ വിനീഷ്, മിനി പ്രവീൺ, കെ ശശികുമാർ, വിനോദ് മാത്യു (ജോയിന്റ്‌ സെക്രട്ടറിമാർ), കെ കെ കലേശൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home