ad
Deshabhimani

വല്ലാർപാടം തിരുനാളിന് കൊടിയേറി

VALLARPADAM

വല്ലാർപാടം ബസിലിക്കയിലെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് 
ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 03:12 AM | 1 min read

കൊച്ചി


വല്ലാർപാടം ബസിലിക്കയിൽ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്‌ എമിരിത്തൂസ് ഫ്രാൻസിസ് കല്ലറയ്‌ക്കൽ കൊടിയേറ്റി. ഡോ. ഡേവിഡ് റോഡ്രിഗ്സ് വചനപ്രഘോഷണം നടത്തി.


സമാപനദിനമായ 24ന് രാവിലെ ആറിന്‌ തമിഴ് പൊന്തിഫിക്കൽ ദിവ്യബലിക്ക് മദ്രാസ് മൈലാപൂർ അതിരൂപതാ മെത്രാപോലീത്ത ഡോ. ജോർജ് ആന്റണി സ്വാമി മുഖ്യകാർമികത്വം വഹിക്കും. 10ന്‌ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.


തിരുനാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങളായതായി ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. ജിക്സൻ ജോണി ചേരിയിൽ, ഫാ. അമൽ ആന്റണി മാളിയേക്കൽ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home