കെജിഒഎ കായികമേള: സംഘാടകസമിതി ഓഫീസ് തുറന്നു

കെജിഒഎ സംസ്ഥാന കായികമേളയുടെ സംഘാടകസമിതി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കായികമേളയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ആർ രാജേഷ് അധ്യക്ഷനായി. എറണാകുളം നോർത്തിലെ കെജിഒഎ ജില്ലാ കമ്മിറ്റി ഓഫീസാണ് സ്വാഗതസംഘം ഓഫീസായി പ്രവർത്തിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ബോബി പോൾ, ജില്ലാ സെക്രട്ടറി വി എസ് രാജേഷ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 10, 11 തീയതികളിൽ കടവന്ത്ര റീജണൽ സ്പോർട്‌സ് സെന്ററിലും മഹാരാജാസ് കോളേജ് ഗ്രൗണ്ടിലുമായാണ് കായികമേള നടക്കുന്നത്.









0 comments