എം ബി ബാലകൃഷ്ണന് നാടിന്റെ സ്മരണാഞ്ജലി

മാങ്ങാട് തിരുവോണ ദിവസം രാത്രി കോൺഗ്രസുകാർ വെട്ടികൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ മാങ്ങാട്ടെ എം ബി ബാലകൃഷ്ണന്റെ 13–-ാം രക്തസാക്ഷിദിനം ആചരിച്ചു. മാങ്ങാട് ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ സന്താഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹനൻ, എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എം ഗൗരി, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം ടി നാരായണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ രത്നാകരൻ സ്വാഗതം പറഞ്ഞു. രാവിലെ മാങ്ങാട് സ്മൃതി മണ്ഡപത്തിൽ പ്രഭാതഭേരിയോടെ പതാകയുയർത്തലും പുഷ്പാർചനയും അനുസ്മരണവും നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം കെ വിജയൻ അധ്യക്ഷനായി. എം ലക്ഷ്മി, കെ സന്തോഷ് കുമാർ, പി വി രാജേന്ദ്രൻ, വി ആർ ഗംഗാധരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ രത്നാകരൻ സ്വാഗതം പറഞ്ഞു.










0 comments