കർഷകസംഘം കൊടിമര ജാഥയെ വരവേറ്റു

കണ്ണൂർ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള കൊടിമരത്തിന് ജില്ലയിലും സ്വീകരണം നൽകി. കയ്യൂരിൽനിന്നും പ്രയാണമാരാംഭിച്ച കൊടിമരജാഥ രാവിലെ പത്തരയോടെ ചീമേനി കിണർമുക്കിൽ ജില്ലയിലേക്ക് സ്വീകരിച്ചു. തുടർന്ന് മാത്തിൽ, മാതംമംഗലം, പാണപ്പുഴ ബാങ്ക്, ചിതപ്പിലെപൊയിൽ, തളിപ്പറന്പ് ടൗൺ, മുയ്യം, മയ്യിൽ, ചാലോട് എന്നിവടങ്ങളിൽ സ്വീകരണം നൽകി. ചാലോടായിരുന്നു ഉച്ചഭക്ഷണം. തുടർന്ന് മട്ടന്നൂർ, കൂത്തുപറന്പ്, പാനൂർ, പെരങ്ങത്തൂർ എന്നിവിടങ്ങളിലും ജില്ലയിൽ സ്വീകരണം നൽകി. വൈകിട്ട് നാലോടെ ജാഥയെ നാദാപുരത്തേക്ക് യാത്രയാക്കി. ജാഥാ ലീഡർ എം പ്രകാശൻ, ഡെപ്യൂട്ടി ലീഡർ കെ ജെ ജോസഫ്, മാനേജർ സി എച്ച് കുഞ്ഞന്പു, കെ ജെ ജേക്കബ്, എൻ ആർ സക്കീന എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.










0 comments