ad
Deshabhimani

കടയിലും ക്ഷേത്ര ഭണ്ഡാരത്തിലും മോഷണം : പൊലീസിൽ 
പരാതി നൽകി

theft

മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Sep 06, 2026, 02:10 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ എൻഎസ്എസ് കോളേജിന് സമീപത്തെ പലചരക്കുകടയിൽ മോഷണം നടത്തിയ സംഘം സമീപത്തെ ക്ഷേത്ര ഭണ്ഡാരവും കവർന്നു. ശനിയാഴ്ച പുലർച്ചെ എം പി രാജേന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള കടയുടെ പൂട്ട്‌ തകർത്താണ് റഫ്രിജറേറ്ററിൽ ഉണ്ടായിരുന്ന ശീതള പാനീയങ്ങൾ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയത്. കടയോട്‌ ചേർന്ന് സ്‌ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഭണ്ഡാരവും ഇതേ സംഘം തകർത്ത് പണം കവർന്നിട്ടുണ്ട്.


കവർച്ച നടത്തുന്ന മൂവർ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖങ്ങൾ വ്യക്‌തമല്ല. സ്‌കൂട്ടറിൽ എത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ കടയുടമയും ക്ഷേത്ര ഭാരവാഹികളും പൊലീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home