ad
Deshabhimani

print edition പിഎം ശ്രീയിൽ ലീഗ്‌ മുഖ്യമന്ത്രി വരച്ച വരയിൽ: വി ശിവൻകുട്ടി

v sivankutty
വെബ് ഡെസ്ക്

Published on Sep 06, 2026, 02:59 AM | 1 min read

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ ലീഗിനെ വരച്ച വരയിൽ നിർത്തുന്ന സമീപനമാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കുന്നതെന്ന്‌ വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ലെന്ന സർക്കാർവാദം വസ്തുതാവിരുദ്ധവും രാഷ്ട്രീയപാപ്പരത്തവുമാണ്. കേന്ദ്രത്തിന്റെ അടിച്ചേൽപ്പിക്കലുകൾക്കുമുന്നിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ താൽപ്പര്യങ്ങൾ പൂർണമായും അടിയറവയ്ക്കാനാണ് സർക്കാർശ്രമം. സംസ്ഥാനങ്ങൾക്ക് പിന്മാറാൻ വ്യക്തമായ നിയമപരമായ അവകാശം കരാറിലുണ്ട്.


അത് ഉപയോഗപ്പെടുത്താൻ സർക്കാർ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്. സഹകരിച്ചുപ്രവർത്തിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അക്കാര്യം മറുപക്ഷത്തെ അറിയിക്കാമെന്ന് കരാറിലെ 23–ാം ഖണ്ഡിക വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ മുൻനിർത്തിയാണ് ആശങ്കകൾ ചൂണ്ടിക്കാട്ടി മുന്പ്‌ കരാർ മരവിപ്പിക്കാൻ സംസ്ഥാനം കത്തയച്ചത്. അന്നത്തെ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവും ഇതിന് അനുകൂലമായിരുന്നു.


പിഎം ശ്രീ പദ്ധതിയുടെ കാലാവധി 2027 മാർച്ചിൽ അവസാനിക്കുകയാണ്. വെറും എട്ടുമാസത്തെ ആയുസ്സുമാത്രമുള്ള ഒരു പദ്ധതിക്കുവേണ്ടിയാണ് മന്ത്രി ഈ കള്ളക്കഥകൾ മെനയുന്നതെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ മിക്സ്ഡ് സ്കൂളുകളാക്കി മാറ്റുന്നതിൽനിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ടുപോകുന്നെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home