പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പിടണമെന്ന് ബിജെപി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വിശ്വസിപ്പിച്ചശേഷം വിഷയത്തിൽ സംസ്ഥാന സർക്കാർ ഗുരുതര അനാസ്ഥ തുടരുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ ശ്രീലേഖ. 100 ദിവസം പിന്നിട്ട സർക്കാരാണ് പദ്ധതിയുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്നത്. അധികാരത്തിലെത്തും മുന്പും ശേഷവും ഉറപ്പ് നൽകിയശേഷം, പിന്നീട് ചർച്ച ചെയ്‌തേ തീരുമാനമെടുക്കൂ എന്നറിയിച്ച് നടപടി വൈകിപ്പിക്കുകയാണ്. കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെപ്പോലുള്ളവർപോലും പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പദ്ധതിയുടെ കാലാവധി 2027 സെപ്‌തംബർവരെ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കാലാവധിയുടെ പേരിലുള്ള വാദങ്ങൾ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള കാരണമല്ലെന്നും സംസ്ഥാന സർക്കാർ പിഎം ശ്രീയിൽ ഒപ്പിടാൻ തയ്യാറാകണമെന്നും ആർ ശ്രീലേഖ പറഞ്ഞു.









0 comments