print edition പ്രീ പ്രൈമറി റാങ്ക് പട്ടികയിലുള്ളവരും സമരത്തിൽ

തിരുവനന്തപുരം: കാലാവധി നീട്ടാൻ സർക്കാർ ശുപാർശ ചെയ്ത പ്രീ പ്രൈമറി അധ്യാപിക റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളും പ്രതിഷേധവുമായി രംഗത്ത്. ഏതാണ്ട് 1500 സർക്കാർ സ്കൂളുകളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുമ്പോഴും സ്ഥിരം തസ്തികകൾ അനുവദിക്കുന്നില്ല. നിലവിലുള്ള പട്ടികയിൽനിന്ന് പരമാവധി നിയമനങ്ങൾ നടത്തണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1:20 അധ്യാപക വിദ്യാർഥി അനുപാതം നടപ്പാക്കുക, താൽക്കാലിക നിയമനരീതി അവസാനിപ്പിച്ച് പിഎസ്‍സിവഴി സ്ഥിരനിയമനം നടത്തുക എന്നീ ആവശ്യങ്ങളുമായി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ സമരത്തിലാണ്. പ്രീ പ്രൈമറി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സജിത, ദിവ്യ, ആശ, രേണു, രാധിക എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments