കസ്‌റ്റഡിയിൽ എടുക്കാതെ വിട്ടയച്ചെന്ന് ആക്ഷേപം
മോഷ്ടാവിനെ നാട്ടുകാർ പിടിച്ചു, പൊലീസ് വിട്ടു; വീണ്ടും മോഷണം

ഐഎക്‌സ്ഐഎന്‍ ഓഫീസിൽ കയറിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം
ആലുവ
മണപ്പുറം റോഡില്‍ എസ്‌പിയുടെ ക്യാമ്പ് ഓഫീസിന് സമീപം പൊലീസിന്റെ അനാസ്ഥമൂലം ഒരേ സ്ഥലത്ത് രണ്ടു തവണ മോഷ്ടാവ് കയറിയെന്ന് ആക്ഷേപം.
ബുധൻ പുലര്‍ച്ചെ 1.30ന് മണപ്പുറം റോഡിലെ ഐഎക്‌സ്ഐഎന്‍ ഓഫീസിലാണ് ഇതര സംസ്ഥാനക്കാരനായ മോഷ്ടാവ് ആദ്യമെത്തിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചതായാണ് നാട്ടുകാരുടെ പരാതി. ഇതേ മോഷ്ടാവ് പുലര്‍ച്ചെ 4ന് വീണ്ടും സമീപത്തെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടിക്കളഞ്ഞു.
ഒന്നരയ്ക്ക് ഓഫീസിലെത്തിയ മോഷ്ടാവ് കമ്പി പാര ഉപയോഗിച്ച് പിന്‍വാതിലും ജനലുകളും തകര്‍ത്താണ് അകത്തു കടന്നത്. അയല്‍വാസികള്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയെങ്കിലും ഇയാളെ ഓടിച്ചു വിട്ടു. മോഷ്ടാവിനെ പിടികൂടിയിട്ടും വിട്ടയച്ച പൊലീസ് നടപടിയിൽ നാട്ടുകാരില്‍ പ്രതിഷേധം ഉയർന്നതോടെ ജനപ്രതിനിധികള്‍ റൂറല്‍ എസ്‌പിയെ വിവരം ധരിപ്പിച്ചു.










0 comments