വീട്ടമ്മയുടെ 11 പവൻ കവർന്ന അസംകാരൻ പിടിയിൽ

പെരുമ്പാവൂരിൽ സ്വർണവും പണവും കവർന്ന അസം സ്വദേശി റെക്കിബുൽ ഹുസൈനെ പൊലീസ് പിടികൂടിയപ്പോൾ
പെരുമ്പാവൂർ
വീട്ടമ്മയുടെ 11 പവൻ സ്വർണവും പണവും കവർന്ന അസം സ്വദേശി റെക്കിബുൽ ഹുസൈനെ (24) അസമിൽനിന്ന് കുറുപ്പുംപടി പൊലീസ് പിടികൂടി. രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ സ്വർണവും 15,000 രൂപയുമാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷണത്തിനുശേഷം ഇയാൾ അസമിലേക്ക് രക്ഷപ്പെട്ടു. അന്വേഷകസംഘം അസമിൽ എത്തിയെങ്കിലും പിടികൂടുക ദുഷ്കരമായിരുന്നു. വേഷംമാറി താമസിച്ച് രഹസ്യമായി നടത്തിയ നീക്കത്തിൽ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. പ്രതി ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് ട്രെയിനിൽനിന്ന് സാഹസികമായി ഇയാളെ പിടികൂടി.
മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചെയിൻ, വളകൾ, സ്റ്റഡുകൾ, കമ്മലുകൾ, ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു. ഇൻസ്പെക്ടർ വി രാജേഷ് കുമാർ, എസ്‌ഐ ബി എം ചിത്തുജി, സീനിയർ സിപിഒമാരായ ശ്രീജിത്ത് രവി, അരുൺ കെ കരുണ്‍, സിപിഒ എം ആർ രഞ്ജിത്ത് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.










0 comments