ad
Deshabhimani

പൈങ്ങോട്ടൂരിൽ വീണ്ടും മോഷണം

Theft

ചാത്തമറ്റത്ത് മോഷണം നടന്ന വീട്ടിൽ ഡോഗ്‌ സ്ക്വാഡ് പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 12:30 AM | 1 min read

കവളങ്ങാട്


പൈങ്ങോട്ടൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ സ്വർണമാല മോഷ്ടിച്ചു. പൈങ്ങോട്ടൂര്‍ തീയറ്റർ പടി റോഡിൽ വടക്കേക്കരയിൽ ഷാജിയുടെ (59) കഴുത്തിലെ രണ്ടരപ്പവന്റെ മാലയാണ് കവർന്നത്. തിങ്കൾ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ജനല്‍പ്പാളി ആയുധം ഉപയോഗിച്ച് തിക്കിത്തുറന്ന മോഷ്ടാവ്, ജനലിലൂടെയാണ് മാല പൊട്ടിച്ച് കടന്നത്. ഷാജി ബഹളം വച്ചപ്പോഴേക്കും മോഷ്ടാവ് ഓടിമറഞ്ഞു.


പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണവിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൈങ്ങോട്ടൂര്‍ തൃപ്പള്ളി കർമേൽ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ മുന്നിലെ ഭണ്ഡാരവും മോഷ്ടാവ് കവർന്നു. ഭണ്ഡാരത്തിന്റെ താഴ് തകർത്താണ് പണം മോഷ്ടിച്ചത്. തിങ്കളാഴ്ചയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.


കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി, പൈങ്ങോട്ടൂരിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്പത്‌ മാസം പ്രായമുള്ള കുട്ടിയുടെയും ഏപ്രിൽ 24ന് ഞാറക്കാട് ഭാഗത്ത് യുവതിയുടെ താലിമാലയും മോഷണം പോയിരുന്നു. ഞാറക്കാട് മുള്ളൻകുത്തിയിലും മോഷണശ്രമം നടന്നു. എല്ലാ മോഷണങ്ങളും സമാനരീതിയിലായതിനാൽ ഒരേ മോഷ്ടാവുതന്നെയാണ് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home