ad
Deshabhimani

ട്രാൻസ്ഫോർമറിന് തീപിടിച്ചു; വൈദ്യുതി നിലച്ചു‍, ഗതാഗതം തടസ്സപ്പെട്ടു

The transformer caught fire.

കാക്കനാട് കുഴിക്കാട്ടുമൂലയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 13, 2026, 02:23 AM | 1 min read

കാക്കനാട്


ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂല ജങ്ഷനിലുള്ള ട്രാൻസ്ഫോർമറിന് തീപിടിച്ച് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. റോഡിൽ ഗതാഗതക്കുരുക്കുമുണ്ടായി. ശനി വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഫ്യൂസിന്റെ ഭാഗത്തുണ്ടായ തീ വലിയ ശബ്ദത്തോടെ ട്രാൻസ്ഫോർമറിലേക്ക് പടരുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ഉടൻ തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. തിരക്കുള്ള സമയത്തായതിനാൽ ഇൻഫോപാർക്ക് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതക്കുരുക്കായി.


കുഴിക്കാട്ടുമൂല, നിലംപതിഞ്ഞിമുകൾ എന്നിവിടങ്ങളിലടക്കം വൈദ്യുതി പൂർണമായി നിലച്ചു. രാത്രി വൈകിയാണ് വൈദ്യുതിവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചത്. അതേസമയം, അപകടവിവരമറിയിച്ചിട്ടും കെഎസ്ഇബി അധികൃതർ സമയത്ത് സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസവും കരിമക്കാട്ട് വൈദ്യുതി ലൈനിൽ തീപിടിത്തമുണ്ടായിരുന്നു. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകളും ലൈനുകൾക്ക് സമീപമുള്ള പരസ്യബോർഡുകളും അടിയന്തരമായി നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home