മുടിക്കൽ ഡിപ്പോയിൽ തടികൾ കാലി; തൊഴിലാളികൾ പ്രതിസന്ധിയിൽ

പെരുമ്പാവൂർ
വനംവകുപ്പിന്റെ മുടിക്കൽ തടി ഡിപ്പോയിൽ തടികൾ കാലിയായതിനാൽ കയറ്റിറക്കു തൊഴിലാളികൾ പ്രതിസന്ധിയിൽ. ഒരു വർഷമായി തടികൾ വരുന്നില്ല. നാലുതവണയായി 32 തൊഴിലാളികൾ പണിയെടുക്കുന്ന ഡിപ്പോയിൽ തടിയുടെ വരവ് നിലച്ചതോടെ തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലാണ്.
വീടുപണിക്ക് ആവശ്യമായ ചില്ലറ തേക്ക് മരങ്ങൾ ലഭിച്ചിരുന്ന ഡിപ്പോയിൽ ലേലം വിളിയും നടക്കുന്നില്ല. വനംവകുപ്പിന്റെ വിവിധ ഓഫീസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ തടി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുടിക്കൽ സ്വദേശി എം എ മുനീർ വനംവകുപ്പുമന്ത്രി എ കെ ശശീന്ദ്രന് നിവേദനം നൽകി.









0 comments