ad
Deshabhimani

കനത്ത മഴയിൽ ചുറ്റുമതിൽ തകർന്നു

കാക്കനാട് വീട് 
അപകടഭീഷണിയിൽ

The perimeter wall collapsed.

കാക്കനാട് കുഴിക്കാട്ടുമൂല പുതിയായിൽ അരവിന്ദാക്ഷന്റെ വീടിനോട് ചേർന്നുണ്ടായിരുന്ന ചുറ്റുമതിൽ തകർന്നുവീണ നിലയിൽ

വെബ് ഡെസ്ക്

Published on Jun 13, 2026, 01:44 AM | 1 min read

കാക്കനാട്


കനത്ത മഴയെത്തുടർന്ന് കാക്കനാട് കുഴിക്കാട്ടുമൂല പുതിയായിൽ അരവിന്ദാക്ഷന്റെ വീട് അപകടഭീഷണിയിൽ. വീടിനോട് ചേർന്നുള്ള ചുറ്റുമതിൽ തകർന്നുവീണതോടെ വീടിന് ബലക്ഷയം സംഭവിച്ചു. അർധരാത്രിമുതൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് സംഭവം. വെള്ളി രാവിലെ പത്തരയോടെയാണ്‌ വീടിനോട് ചേർന്നിരുന്ന പത്തടി നീളമുള്ള മതിൽ താഴ്ചയിലുള്ള സമീപത്തെ പറമ്പിലേക്ക് ഇടിഞ്ഞുവീണത്.


മതിൽ തകർന്നതിനൊപ്പം വീടിനോട് ചേർന്നുള്ള മണ്ണും ഇടിഞ്ഞുതാഴ്‌ന്നു. ഇതോടെ വീടിന്റെ സീവേജ് പൈപ്പുകളും കുഴൽക്കിണറിൽ നിന്നുള്ള ജലവിതരണപൈപ്പുകളും ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ തറയുടെ ഭാഗത്തേക്ക് മണ്ണ് ഇടിഞ്ഞിറങ്ങിയതോടെ വീടിന്റെ ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടാകാമെന്ന ഭീതിയിലാണ്‌ വീട്ടുകാർ.


വില്ലേജ് ഓഫീസിലും തൃക്കാക്കര നഗരസഭയിലും വിവരം അറിയിച്ചിട്ടുണ്ട്‌. അധികൃതർ അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും, അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് വീട്ടുടമസ്ഥന്റെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home