നേര്യമംഗലത്തെ പുതിയപാലം നിർമാണം പൂർത്തിയാകുന്നു

നിർമാണം പൂർത്തിയാകുന്ന നേര്യമംഗലത്തെ പുതിയപാലം. സമീപത്ത് പഴയപാലവും
കവളങ്ങാട്
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തെ പുതിയപാലം ഒക്ടോബർ പതിനഞ്ചോടെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. ഇതോടെ നേര്യമംഗലത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കും.
കേരളത്തിലെ ആദ്യത്തെ ബോ സ്ട്രിങ് സ്റ്റീൽ ആർച്ച് പാലമാണ് നേര്യമംഗലത്ത് പൂർത്തിയാകുന്നത്. 214 മീറ്റർ നീളവും 13 മീറ്റർ വീതിയും 5 സ്പാനുകളുമുണ്ട്.
വാഹനഗതാഗതത്തിനായി 8 മീറ്റർ വീതിയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. പാലത്തിൽ പാകിയിട്ടുള്ള സ്‌റ്റീൽ പ്രതലത്തിൽ കോൺക്രീറ്റിങ്ങും അതിനുമുകളിലുള്ള ടാറിങ്ങും നടത്തി. അപ്രോച്ച് റോഡിന്റെ പണികളും ഉടൻ പൂർത്തിയാകും.
എല്ലാ പണികളും പൂർത്തീകരിച്ച് പതിനഞ്ചിനുള്ളിൽ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സ്ഥലം സന്ദർശിച്ച ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.









0 comments