Deshabhimani

എൽഡിഎഫ് പ്രതിഷേധിച്ചു

പിറവം നഗരസഭയിൽ 
ഗ്രാന്റ് വീതംവയ്‌പ്പിൽ വിവേചനം ​

The LDF protested.

പിറവം നഗരസഭാ ചെയർമാനെ എൽഡിഎഫ് കൗൺസിലർമാർ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 01:43 AM | 1 min read

പിറവം


നഗരസഭാ ചെയർമാനെ എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു. 16–ാം ധനകാര്യ കമീഷൻ ഗ്രാന്റ് വിനിയോഗത്തിൽ ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്കിടെയാണ് പ്രതിഷേധം ഉയർന്നത്.


ലഭ്യമായ 4.64 കോടി രൂപയുടെ വിവേചനാധികാര ഫണ്ടിൽ റോഡുകൾക്കായി 20 ശതമാനം തുക വിനിയോഗിക്കാമെന്ന വ്യവസ്ഥയനുസരിച്ച് ഏകദേശം 92 ലക്ഷം രൂപ ലഭ്യമാകുമെന്ന് എൽഡിഎഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഈ തുക നഗരസഭയിലെ 28 ഡിവിഷനുകളിലും തുല്യമായി വീതിക്കണം. എൽഡിഎഫ് കൗൺസിലർമാരുടെ വാർഡുകൾക്ക് ഒരുലക്ഷം രൂപവീതംമാത്രമാണ് അനുവദിച്ചത്.


യുഡിഎഫ് വാർഡുകളിൽ ആവശ്യത്തിലധികം തുക അനുവദിക്കുമ്പോൾ എൽഡിഎഫ് വാർഡുകളിൽ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനാവശ്യമായ ഫണ്ട് നിഷേധിക്കുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു.


കൗൺസിലർമാരായ ജൂലി സാബു, ഐ ടി ആതിര, ക്രിസ്റ്റി ജോൺ, ഏലിയാമ്മ ജോമോൻ, സോഫിയ ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. രാത്രി വൈകിയും ഉപരോധം തുടർന്നു. ന്യായമായ അവകാശങ്ങൾ നേടിയെടുക്കുംവരെ സമരം തുടരുമെന്ന് കൗൺസിലർമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home