Deshabhimani

പാലച്ചുവടിൽ നിലം മണ്ണിട്ട് നികത്തുന്നു

The land is being filled with soil

മനയ്ക്കപ്പടി - മാഞ്ഞാലി റോഡിലെ പാലച്ചുവടിൽ നിലം മണ്ണിട്ട് നികത്തുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 02:36 AM | 1 min read

പറവൂർ


കോൺഗ്രസ് ഭരിക്കുന്ന കരുമാല്ലൂർ പഞ്ചായത്തിൽ നിലം നികത്തൽ വ്യാപകം. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കൊച്ചുറാണി ജോസഫിന്റെ വാർഡിൽ മനയ്ക്കപ്പടി - മാഞ്ഞാലി റോഡിൽ പാലച്ചുവട് ഭാഗത്താണ് ഏക്കർകണക്കിന്‌ നിലം മണ്ണടിച്ച്‌ നികത്താൻ ശ്രമം നടക്കുന്നത്.


അഞ്ചുലോഡ്‌ മണ്ണടിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടയാൻ ശ്രമം നടന്നു. എന്നാൽ, ഭൂമാഫിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കഴിഞ്ഞമാസം കരുമാല്ലൂർ പഞ്ചായത്തിലെ വെളിയത്തുനാട് വയലോടം ഭാഗത്ത്‌ നികത്താനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞിരുന്നു.


നിരവധി പരാതികൾ ഉയർന്നിട്ടും പഞ്ചായത്ത് അധികൃതരും കൃഷിഭവനും നടപടി സ്വീകരിക്കുന്നില്ല. അനധികൃത നികത്തലിന് ഭരണനേതൃത്വത്തിന്റെ ഒത്താശയുണ്ടെന്ന ആരോപണവുമുണ്ട്. സംഭവത്തിൽ കലക്ടർക്കും റവന്യു അധികൃതർക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home