Deshabhimani

10,000 പേർക്ക് സിപിആർ പരിശീലനം

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് "ഹൃദയതാളം'

ഡിവൈഎഫ്ഐ ഹൃദയതാളം പദ്ധതിയുടെ ജില്ലാ സിപിആർ 
പരിശീലനത്തിൽ ഉദ്‌ഘാടകൻ  അഖിലേന്ത്യ വൈസ് പ്രസിഡന്റ് വി  വസീഫ്

ഡിവൈഎഫ്ഐ ഹൃദയതാളം പദ്ധതിയുടെ ജില്ലാ സിപിആർ 
പരിശീലനത്തിൽ ഉദ്‌ഘാടകൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് വി വസീഫ്

വെബ് ഡെസ്ക്

Published on Nov 16, 2026, 03:11 AM | 1 min read

കഞ്ഞിക്കുഴി

വിശക്കുന്നവന്റെ വയറുനിറയ്ക്കാൻ 'ഹൃദയപൂർവം' പൊതിച്ചോറുമായി എത്തിയ ഡിവൈഎഫ്ഐ, ഹൃദയം നിലച്ചുപോകുന്നവർക്ക് പുതുജീവൻ നൽകാൻ 'ഹൃദയതാളം' പദ്ധതിയുമായി രംഗത്ത്. കുഴഞ്ഞുവീഴൽ, ഹൃദയാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷയും സിപിആറും നൽകി ജീവൻ രക്ഷിക്കാൻ 10,000 പേർക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ആദ്യഘട്ടത്തിൽ ഡിവൈഎഫ്‌ഐക്ക്‌ കീഴിലുള്ള സന്നദ്ധസേനയായ യൂത്ത്‌ ബ്രിഗേഡിന്റെ 150 പ്രവർത്തകർക്ക്‌ കഞ്ഞിക്കുഴിയിൽ സിപിആർ പരിശീലനം ഒരുക്കി. തുടർന്ന് 157 മേഖലകളിലായി 10,000 പേർക്ക് പരിശീലനം നൽകും. അഖിലേന്ത്യ വൈസ്‌പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്‌തു. സംസ്ഥാന ട്രഷറർ അഡ്വ. ആർ രാഹുൽ പങ്കെടുത്തു. ജില്ലാ വൈസ്‌പ്രസിഡന്റ് അനസ് എ നസീം അധ്യക്ഷനായി. പരിശീലനത്തിനും പാലിയേറ്റീവ് കെയർ സെഷനും ഡോ. ആതിര നേതൃത്വം നൽകി. ‘അപകടങ്ങളും സുരക്ഷയും മുൻകരുതലുകളും' എന്ന വിഷയത്തിൽ രഞ്‌ജിത്ത് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി വി ശ്രീകാന്ത് നന്ദിയും പറഞ്ഞു. ട്രഷറർ കെ ജെ ജിസ്‌മി, സംസ്ഥാന കമ്മിറ്റി അംഗം അജ്മൽ കെ ഹസൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എ അഖിൽ, കെ ജി അരുൺകുമാർ, എം സുമേഷ്, അഡ്വ. ബിനീഷ് വിജയൻ, ബി ബിനോയ്, എസ് അന്നപൂർണ തുടങ്ങിയവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home