Deshabhimani

ദേശീയ പുരസ്‌കാര ജേതാവിന്‌ അനുമോദനം

ഡോ. ബി ആർ അംബേദ്കർ ദേശീയ പുരസ്കാരത്തിന് അർഹയായ നാടൻപാട്ടുകാരി ഐശ്വര്യയെ 
സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് അനുമോദിക്കുന്നു
വെബ് ഡെസ്ക്

Published on Nov 16, 2026, 03:06 AM | 1 min read

മണ്ണഞ്ചേരി

നാടൻ കലാരംഗത്തെ മികവും കലാ–സാംസ്‌കാരിക മേഖലയിലെ സംഭാവനകളും അടിസ്ഥാനമാക്കി ഡോ. ബി ആർ അംബേദ്കർ ദേശീയ പുരസ്‌കാരത്തിന് അർഹയായ ഐശ്വര്യയെ സിപിഐ എം അനുമോദിച്ചു. ഫോക് ഇന്ത്യ നാട്യമഞ്ചിന്റെ പ്രധാന ഗായികയായ ഐശ്വര്യ നാട്ടുകലാകാരകൂട്ടം ജില്ലാ പ്രസിഡന്റും സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ് ജേതാവുമാണ്. മണ്ണഞ്ചേരി അമ്പനാകുളങ്ങര പരപ്പിൽ സുധാകരന്റെയും ഗീതയുടെയും മകളാണ്. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് ഉപഹാരം നൽകി. ഏരിയ കമ്മിറ്റി അംഗം എം എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി ആർ ഗിരീഷ്, ലോക്കൽ കമ്മിറ്റി അംഗം കിഷോർ ചാറ്റർജി, ബ്രാഞ്ച് സെക്രട്ടറി എസ് സുനിൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home