"നഗരാസൂത്രണത്തിന്റെ പുതിയ മുഖം'
കാനയ്ക്കകത്ത് വെെദ്യുതിത്തൂൺ

കൊച്ചി കോർപറേഷൻ 39–-ാം ഡിവിഷൻ കൊറ്റംകാവ് ചക്കരപ്പറമ്പ് റോഡിൽ ശാന്തിനഗർ റോഡിനുസമീപം നീരൊഴുക്ക് തടസ്സപ്പെടുത്തുന്നവിധത്തിൽ കാനയ്ക്കകത്ത് സ്ഥാപിച്ച വെെദ്യുതിത്തൂൺ
കൊച്ചി
കോർപറേഷൻ 39–-ാം ഡിവിഷൻ കൊറ്റംകാവ് ചക്കരപ്പറമ്പ് റോഡിൽ ശാന്തിനഗർ റോഡിനുസമീപം നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നവിധത്തിൽ കാനയ്ക്കകത്ത് പുതുതായി സ്ഥാപിച്ച വെെദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
രണ്ടുദിവസംമുമ്പാണ് ഇലക്ട്രിസിറ്റി ബോർഡ് കാനയ്ക്കകത്ത് വെെദ്യുതിത്തൂൺ സ്ഥാപിച്ചത്. ചെറിയ മഴ പെയ്താൽ വെള്ളംകെട്ടുന്ന ഈ പ്രദേശത്ത് വെെദ്യുതിത്തൂൺ സ്ഥാപിച്ചതുമൂലം കാനയിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ട് പരിസരത്തുള്ള വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. അശാസ്ത്രീയമായി സ്ഥാപിച്ച വെെദ്യുതിത്തൂൺ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും കൗൺസിലറോട് പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.








0 comments