മിക്‌സഡ് ഗെയിംസ് ചാമ്പ്യൻഷിപ്: കോഴിക്കോടിന് ഓവറോൾ

മുഹമ്മ
ജിഇ (ജെൻഡർ ഇക്വാലിറ്റി) മിക്‌സഡ് അയൺ ഗെയിംസ്, എയർബോൾ മത്സരങ്ങളുടെ രണ്ടാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 324 പോയിന്റോടെ കോഴിക്കോടിന് ഓവറോൾ കിരീടം. 240 പോയിന്റ് നേടി എറണാകുളം രണ്ടാംസ്ഥാനവും 130 പോയിന്റോടെ ആലപ്പുഴ മൂന്നാംസ്ഥാനവും നേടി. ജെൻഡർ ഇക്വാലിറ്റി യൂണിവേഴ്സൽ ഗെയിംസ് അത്‌ലോ ക്ലബ് അസോസിയേഷൻ കേരള (ജിഇയുജി) രണ്ടുദിവസമായി സംഘടിപ്പിച്ച മത്സരത്തിൽ 300 ഓളം കായികതാരങ്ങൾ പങ്കെടുത്തു. മുഹമ്മ എബിവി എച്ച്എസ്എസിൽ സംഘടിപ്പിച്ച സമാപനച്ചടങ്ങിൽ ചീഫ് സ്‌പോർട്സ് ഓഫീസർ ഒളിമ്പ്യൻ കെ ജെ മനോജ് ലാൽ സമ്മാനം വിതരണംചെയ്‌തു. സെക്രട്ടറി എസ് സുജീഷ് അധ്യക്ഷനായി. സി എസ് ഷൈജു, പി എസ് സുനി, കെ ശ്രീനാഥ്, പ്രശാന്ത് പരമേശ്വരൻ, വി സവിനയൻ, കെ എസ് പ്രദീപ്, ഗിരീഷ് ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.








0 comments