ഇരുന്പനത്തെ കുടിവെള്ളക്ഷാമം
ജല അതോറിറ്റി ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി

ഇരുന്പനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതാക്കൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു
തൃപ്പൂണിത്തുറ
ഇരുമ്പനത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഇരുമ്പനം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ തൃപ്പൂണിത്തുറ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
എട്ടുമാസത്തിനിടെ ഒരുതവണപോലും വെള്ളം ലഭിക്കാത്ത പ്രദേശങ്ങൾ ഇരുമ്പനത്തുണ്ട്. നിലവിൽ ചൂണ്ടയിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിൽ കുറവ് വരുത്തി കൊച്ചിയിലേക്ക് വെള്ളം മാറ്റിവിടുന്നതിനാലാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇരുമ്പനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ പ്രവർത്തനം ഇപ്പോൾ മന്ദഗതിയിലാണെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു.
ഏരിയസെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ബി ഹരികുമാർ അധ്യക്ഷനായി.ഏരിയ കമ്മിറ്റിയംഗം കെ ടി അഖിൽദാസ്, ലോക്കൽ സെക്രട്ടറി ടി എം ഗിരീഷ്, കെ ടി തങ്കപ്പൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എൻജിനീയറുമായി നടന്ന ചർച്ചയിൽ ഒക്‌ടോബർ ഒന്നിനുമുന്പായി കുടിവെള്ളക്ഷാമം പരിഹരിക്കാമെന്നും അമൃത കുടിവെള്ളപദ്ധതിയുടെ പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.










0 comments