മിൽമ ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ കർഷകസംഘം പ്രതിഷേധം

മലബാർ മേഖല മിൽമ ബോർഡിനെ പിരിച്ചുവിടുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ കേരളം കർഷകസംഘം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന വൈസ് പ്രസിഡന്റ് എം മെഹബൂബ് ഉദ്‌ഘാടനംചെയ്യുന്നു
കോഴിക്കോട് ജനാധിപത്യവിരുദ്ധമായി മിൽമ മലബാർ മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം. മിൽമ ജനറൽ ബോഡിയോഗം നടന്ന കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് കർഷകസംഘം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത ക്ഷീര കർഷക ഐക്യവേദി പ്രവർത്തകർ ഹാളിന് പുറത്തെത്തി പ്രതിഷേധക്കാർക്ക് അഭിവാദ്യമർപ്പിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം മെഹബൂബ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായി. സെക്രട്ടറി ബാബു പറശേരി, മിൽമ ചെയർമാൻ കെ എസ് മണി, എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ്, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം പി വിശ്വൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ചന്ദ്രി, എക്‌സിക്യൂട്ടീവംഗം കെ സത്യൻ എന്നിവർ സംസാരിച്ചു.










0 comments