ad
Deshabhimani

വഴിയരികില്‍ നിര്‍ത്തിയ കാറിന് തീപിടിച്ചു

The car caught fire.

പൈപ്പ് ലൈൻ റോഡിൽ തായിക്കാട്ടുകര ലൈബ്രറിക്കുസമീപം നിർത്തിയിട്ട കാറിന് തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Mar 21, 2026, 01:29 AM | 1 min read

ആലുവ


മാലിന്യത്തിൽനിന്ന് തീ പടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. പൈപ്പ് ലൈൻ റോഡിൽ തായിക്കാട്ടുകര ലൈബ്രറിക്കുസമീപം വെള്ളി വൈകിട്ട് 4.30നാണ് സംഭവം. ആലുവയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.


തായിക്കാട്ടുകര മാനിയേരിൽ റിസ്വാന്റെ പേരിലുള്ള കെഎൽ 07 ബിടി 842 നമ്പർ എത്തിയോസ് കാറാണ് ഭാഗികമായി കത്തിനശിച്ചത്. റിസ്വാന്റെ സഹോദരൻ മാഹിൻ വായ്പയെടുത്ത് വാങ്ങിയ കാറിന്റെ തിരിച്ചടവ് കഴിഞ്ഞമാസമാണ് തീർന്നത്. വീട്ടിലേക്കുള്ള വഴി വീതികുറഞ്ഞതിനാൽ, കാർ പൈപ്പ് ലൈൻ റോഡിലാണ് പാർക്ക് ചെയ്യുന്നത്.


സമീപം ഹരിതകർമസേനയുടെ മിനി സിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്തെ മാലിന്യത്തിൽ തീപിടിക്കുകയും കാറ്റിൽ ആളിപ്പടർന്ന് കാറിലേക്ക് പടരുകയുമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home