ad
Deshabhimani

ദക്ഷിണമൂകാംബിക ; ഉത്സവത്തിന് കൊടിയേറ്റി

temple
വെബ് ഡെസ്ക്

Published on Jan 17, 2026, 01:30 AM | 1 min read


പറവൂർ

ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ തിരുവുത്സവത്തിന് പുലിയന്നൂർ മനക്കൽ ഹരിനാരായണൻ നമ്പൂതിരി കൊടിയേറ്റി. ശനി വൈകിട്ട് 6.30ന് സംഗീതാർച്ചന, ഏഴിന് തിരുവാതിരകളി. ഞായർ വൈകിട്ട് ആറിന് പറവൂർ സ്വരത്രയ അവതരിപ്പിക്കുന്ന രാഗനർത്തലയം. തിങ്കൾ വൈകിട്ട് ആറിന് ഡബിൾ തായമ്പക, ഏഴിന് ഭക്തിഗാനസുധ.


ചൊവ്വ വൈകിട്ട് ആറിന് സംഗീതാർച്ചന, ഏഴിന് കൈകൊട്ടിക്കളി. 22ന് ചെറിയവിളക്ക്, 11ന് ഉത്സവബലിദർശനം, പ്രസാദവിതരണം, വൈകിട്ട് ആറിന് സംഗീതാർച്ചന, എട്ടിന് തിരുവാതിരകളി. 23 രാവിലെ എട്ടിന് നാദസ്വരം, ഒമ്പതിന് പഞ്ചാരിമേളം. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് പഞ്ചവാദ്യം, എട്ടിന് പാണ്ടിമേളം, രാത്രി 11.30ന് വലിയവിളക്ക്. 24 പകൽ 11ന് ആറാട്ടുസദ്യ, വൈകിട്ട് 5.30ന് നാദസ്വരക്കച്ചേരി, ആറിന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ആറാട്ട് വരവ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home