ഹൃദയദിനത്തിൽ ‘റൺവേ റൺ' മാരത്തണുമായി സിയാലും രാജഗിരിയും

‘റൺവേ റൺ' മാരത്തണിന്റെ ലോഗോ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേലിന് നൽകി പ്രകാശിപ്പിക്കുന്നു
ആലുവ
ലോക ഹൃദയദിനത്തിൽ സിയാലും ആലുവ രാജഗിരി ആശുപത്രിയുംചേർന്ന് നടത്തുന്ന ‘റൺവേ റൺ' മാരത്തണിന്റെ ലോഗോ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേലിന് നൽകി പ്രകാശിപ്പിച്ചു.
ജോസ് പോൾ, വി ജയരാജൻ, സന്തോഷ് ജെ പൂവാട്ടിൽ എന്നിവർ സംസാരിച്ചു.
സിഐഎഎസ്എൽ ബിസിനസ് സെന്റർ പരിസരത്ത് 20ന് രാവിലെ ആറിന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. സിയാലിനോടുചേർന്ന് ക്രമീകരിക്കുന്ന ട്രാക്കിൽ 10, 5 കിലോമീറ്റർ വിഭാഗങ്ങൾക്കുപുറമെ ഫൺറണ്ണും ഉണ്ടാകും. 700 പേർ പങ്കെടുക്കുന്ന മാരത്തൺ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും മെഡലും ലഭിക്കും.
രജിസ്റ്റർ ചെയ്തവർക്കുള്ള ബിബ് വിതരണം 19ന് രാജഗിരി ആശുപത്രി, സിയാൽ, ഇടപ്പള്ളി മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നടക്കും. രജിസ്ട്രേഷന്: 8590965542 (വാട്സാപ്).









0 comments