ഓടിക്കൊണ്ടിരുന്ന ബസിൽ തീ

കുന്നുകരയിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്നും തീയും പുകയും ഉയരുന്നു
നെടുമ്പാശേരി
കുന്നുകര കപ്പേളപ്പടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ തീ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. തൃശൂർ ഏങ്ങണ്ടിയൂരിൽ നിന്നും അടുവാശേരി മംഗലശേരി പവലിയനിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘം മടങ്ങുന്നതിടെയായിരുന്നു അപകടം.
60 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ യാത്രക്കാരെ പെട്ടെന്നുതന്നെ ബസിൽനിന്നും ഇറക്കി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി സമയോചിതമായി ഇടപെട്ടതോടെ വൻദുരന്തം ഒഴിവായി. പറവൂരിൽ നിന്നും അഗ്‌നി രക്ഷാസേനയും ചെങ്ങമനാട് പൊലീസും ഉടൻ സ്ഥലത്തെത്തി. കുന്നുകര പഞ്ചായത്തംഗം ആർ അനിൽ, ഷിബി പുതുശേരി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.









0 comments