ad
Deshabhimani

പവർകട്ട്

ഡിവൈഎഫ്ഐ 
ചൂട്ട് കത്തിച്ച്‌ പ്രതിഷേധിച്ചു

DYFI

പവർകട്ടിനെതിരെ ഡിവൈഎഫ്ഐ മാറമ്പിള്ളി മേഖല കമ്മിറ്റി സംഘടിപ്പിച്ച ചൂട്ട്‌ മാർച്ച് ടി വി വൈശാഖ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 01:47 AM | 2 min read

പെരുമ്പാവൂർ


അപ്രഖ്യാപിത പവർകട്ടിലൂടെ കേരളത്തെ ഇരുണ്ടകാലത്തേക്ക് നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നടപടികൾക്കെതിരെ ഡിവൈഎഫ്ഐ മാറമ്പിള്ളി മേഖലാ കമ്മിറ്റി ചൂട്ടുകത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി.


മഞ്ഞപ്പെട്ടി കെഎസ്ഇബി ഓഫീസിന്‌ മുന്നിൽ ജില്ലാ കമ്മിറ്റി അംഗം ടി വി വൈശാഖ് ഉദ്ഘാടനം ചെയ്തു. നുഫൈസ് നാസർ അധ്യക്ഷനായി.


കോതമംഗലം


അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തുകുഴി, നെല്ലിക്കുഴി കെഎസ്ഇബി ഓഫീസുകളിലേക്ക് ചൂട്ട് കത്തിച്ച് മാർച്ച്‌ നടത്തി. കുത്തുകുഴിയിൽ സംസ്ഥാന കമ്മിറ്റി അംഗം ജിയോ പയസ്, നെല്ലിക്കുഴിയിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുൺ ബോബൻ എന്നിവർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ധനേഷ് കെ ശ്രീധർ, അപർണ ഗോപി, വിഷ്ണു തങ്കപ്പൻ, എൽദോസ് പോൾ എന്നിവർ സംസാരിച്ചു.


കാലടി


കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിന്റെ കഴിവുകേടിനെതിരെ ഡിവൈഎഫ്ഐ പാറപ്പുറം, കാഞ്ഞൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുതിയേടം തെക്കേ അങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ ജെ അഖിൽ ഉദ്ഘാടനം ചെയ്തു. പാറപ്പുറം മേഖലാ സെക്രട്ടറി മിഥുൻ പ്രകാശ്, കാഞ്ഞൂർ മേഖലാ പ്രസിഡന്റ് പി ടി അനൂപ്, സിപിഐ എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി എം ബി ശശിധരൻ എന്നിവർ സംസാരിച്ചു.


മുളന്തുരുത്തി


അപ്രഖ്യാപിത പവർകട്ട് നടത്തി കേരളത്തെ ഇരുണ്ടകാലത്തിലേക്ക് നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നടപടികൾക്കെതിരെ മുളന്തുരുത്തി കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റി ചൂട്ട് കത്തിച്ച് പ്രതിഷേധപ്രകടനം നടത്തി.

ജില്ലാ കമ്മിറ്റി അംഗം ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. എ കെ അപ്പു അധ്യക്ഷനായി.

അരുൺ പോട്ടയിൽ, ആൻ സാറ ജോൺസൺ, വിഷ്ണു ഹരിദാസ്, എം എസ് വിമൽ എന്നിവർ സംസാരിച്ചു.


മഹിളകൾ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു

വൈപ്പിൻ


ജനജീവിതം സ്‌തംഭിപ്പിക്കുന്ന വൈദ്യുതിമുടക്കത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറായി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി എം ബി ഷൈനി ഉദ്‌ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ്‌ രാധിക സതീഷ്, സെക്രട്ടറി മേഴ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home