ad
Deshabhimani

പ്രബന്ധരചനാ മത്സരം നടത്തി

essay writing
വെബ് ഡെസ്ക്

Published on Sep 13, 2026, 01:30 AM | 1 min read

പെരുമ്പാവൂർ


ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി മൂന്ന് വിഭാഗങ്ങളിൽ ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നീ കവികളെ ആസ്പദമാക്കി പ്രബന്ധരചനാ മത്സരം സംഘടിപ്പിച്ചു.


കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മത്സരം ഡോ. കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ എസ് അരവിന്ദാഷൻ അധ്യക്ഷനായി.


ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്‌ പ്രണത, സെക്രട്ടറി പി ജി സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ എം കെ മനോജ്, എൻ പി അജയകുമാർ, കെ പി സെയ്ദ്മുഹമ്മദ്, പി സി ജയ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home