ടെല്‍ക്കിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷാ പരിശോധന വിജയിച്ചു

അങ്കമാലി
പൊതുമേഖലാ സ്ഥാപനമായ ട്രാൻസ്ഫോർമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടെൽക്) കെഎസ്ഇബിക്കുവേണ്ടി നിർമിച്ച ട്രാൻസ്ഫോർമറുകള്‍ (20 എംവിഎ) ഷോർട്ട് സർക്യൂട്ട് ടെസ്റ്റ് പാസായി. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഗുണമേന്മാ പരിശോധന.
കെഎസ്ഇബിക്കുവേണ്ടി നിർമിക്കുന്ന 16 ട്രാൻസ്ഫോർമറുകളുടെ ഓർഡറിൽ ആദ്യത്തേതാണിത്. ട്രാൻസ്ഫോർമർ ഒന്നിന് 3.4 കോടി രൂപ വിലവരും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി ചേര്‍ന്ന് പ്രവർത്തിക്കുകയാണ് ടെൽക്. കോവിഡ് പ്രതിസന്ധികൾക്കുശേഷം തിരിച്ചുവരവിന്റെ പാതയിലായ കമ്പനി, രണ്ടുവർഷമായി ലഭത്തിലാണ്.
ആൻഡ്രിറ്റ്‌സ് ഹൈഡ്രോ പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ഹൈഡ്രോ- ഇറിഗേഷൻ പ്രോജക്ട് ചെയ്യുന്ന വൻകിട കമ്പനികളുടെ ഓർഡറുകൾ അടക്കം, ഏതാണ്ട് 550 കോടി രൂപയുടെ നിര്‍മാണ ഓർഡര്‍ ഇപ്പോൾ ടെൽക്കിന്റെ കൈവശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാർ കെഎസ്ഇബിയുടെ ഓർഡറുകൾ ടെല്‍ക്കിന് ലഭിക്കാൻ പ്രത്യേക സംവിധാനം കൈക്കൊള്ളുന്നു.









0 comments