കുടുംബസംഗമം നടത്തി

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംഘടിപ്പിച്ച കുടുംബസംഗമം പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷന്റെയും പെൻഷനേഴ്സ് കോൺഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പറവൂർ ഗ്രൂപ്പ് പ്രസിഡന്റ് കെ എസ് രതീഷ് കുമാർ അധ്യക്ഷനായി.
വിരമിച്ച ജീവനക്കാർ, മുതിർന്ന കലാകാരന്മാർ, മുതിർന്ന ശാന്തിക്കാരൻ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവർ എന്നിവരെ അനുമോദിച്ചു. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ, എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന ട്രഷറർ സി ആർ റോബിൻ, പെൻഷനേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ ഷാജി ശർമ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഹരിപ്പാട് ബിജു, എ സി കൃഷ്ണകുമാർ, പി ഡി ഉദയൻ, സുജാത ഉദയൻ, പി പി രാജേന്ദ്രൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.









0 comments