ad
Deshabhimani

താലൂക്കാശുപത്രി

മാതൃ-ശിശു വിഭാഗത്തിന്റെ 
പ്രവർത്തനം ഉടൻ പുനരാരംഭിക്കും

Taluk Hospital

അങ്കമാലി താലൂക്കാശുപത്രിയിലെ മാതൃശിശു വിഭാഗത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കാൻ 
നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിനിധിസംഘം ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 09, 2026, 01:00 AM | 1 min read

അങ്കമാലി


താലൂക്കാശുപത്രിയിലെ മാതൃ-ശിശു വിഭാഗത്തിന്റെ പ്രവർത്തനം ഉടനടി പുനരാരംഭിക്കാനുള്ള നടപടികളെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നഗരസഭാ പ്രതിനിധിസംഘത്തിന് ഉറപ്പുനൽകി.


ഉദ്ഘാടനത്തിനുശേഷം വിദഗ്ധഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതുകൊണ്ട് കുറെനാളായി പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ, വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ, സ്ഥിരംസമിതി അധ്യക്ഷരായ ലക്‌സി ജോയി, ബിനി കൃഷ്ണൻകുട്ടി, ബാസ്റ്റിൻ ഡി പാറക്കൽ എന്നിവരടങ്ങിയ സംഘമാണ് ആരോഗ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home