വെങ്ങോലയിലെ ടേക് എ ബ്രേക് ശോച്യാവസ്ഥയിൽ

വെങ്ങോല പഞ്ചായത്ത് ഓഫീസിനുസമീപം ശോച്യാവസ്ഥയിലായ ടേക് എ ബ്രേക്
പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്തിലെ ടേക് എ ബ്രേക്കും ശുചിമുറിയും ഉപയോഗശൂന്യമായി. പഞ്ചായത്ത് കെട്ടിടത്തോടുചേർന്ന് ഒരുവർഷംമുമ്പ് സ്ഥാപിച്ച ടേക് എ ബ്രേക്കും ശുചിമുറിയും ഉദ്ഘാടനം കഴിഞ്ഞശേഷം തുറന്നിട്ടില്ല.
സർക്കാർ നിർദേശപ്രകാരം പദ്ധതി ആരംഭിച്ചതായി രേഖയുണ്ടാക്കാൻ ബോർഡ് സ്ഥാപിച്ചതല്ലാതെ ഒരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല. ശുചിമുറിയും പരിസരവും കാടുകയറി. പഞ്ചായത്തിൽ വരുന്നവർക്ക് ഉപയോഗിക്കാൻ ശുചിമുറിയില്ലാത്തതിനാൽ വൃദ്ധരും സ്ത്രീകളും ദുരിതം അനുഭവിക്കുകയാണ്. ശുചിമുറി അടച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം ബേസിൽ കുര്യാക്കോസ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.










0 comments