ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ സാധാരണക്കാരന് അന്യമാകുന്നു

കൊച്ചിയിലെ പഴയകാല ബോട്ടുയാത്ര
മട്ടാഞ്ചേരി
കൊച്ചി കായൽ ജലഗതാഗത യാത്രാസൗകര്യങ്ങൾ സാധാരണക്കാർക്ക് അന്യമാകുന്നതായി പരാതി. കൊച്ചി നഗരത്തെ സമീപ ദ്വീപുകളുമായി ബന്ധപ്പെട്ടുള്ള ബോട്ട് സർവീസുകള്‍ വെട്ടിച്ചുരുക്കിയും പകരം സർവീസുകള്‍ ഏർപ്പെടുത്താതെയും ജലഗതാഗതവകുപ്പ് കൊച്ചിയിലെ യാത്രാസൗകര്യത്തെ ഇല്ലാതാക്കുകയാണന്നാണ് ആരോപണം.
കൊച്ചിയിലേയ്ക്ക് എത്തുന്ന സോളാർ ബോട്ടുകളടക്കം വിനോദസഞ്ചാര മേഖലയ്ക്കായി മാറ്റി. പരിസ്ഥിതിസൗഹൃദവും കുറഞ്ഞ ചെലവും ജലഗതാഗതവകുപ്പ് ബോട്ടുകളുടെ ആകർഷണീയതായിരുന്നു. നഗരത്തിലെത്താൻ ദ്വീപുകാർക്കടക്കം ആറുമുതൽ 15 രൂപവരെ മാത്രാമായിരുന്നു ചെലവ്. ഇപ്പോൾ 40 മുതൽ -60 രുപവരെ അധിക നിരക്കിൽ വാട്ടർ മെട്രോയെ ആശ്രയിക്കേണ്ട ദുരിതത്തിലാണ് കൊച്ചിയിലെ ജനങ്ങളെന്ന് ബോട്ടുയാത്രക്കാരിയായ ജി സുഗന്ധി പറഞ്ഞു
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ഐലൻഡ്, മുളവുകാട് കോതാട്, ബോൾഗാട്ടി, പറവൂർ, വരാപ്പുഴ തുടങ്ങി വിവിധ ദേശങ്ങളെ ബന്ധിപ്പിച്ചും വൈക്കം, ആലപ്പുഴ, അങ്കമാലി മേഖലയിലേയ്ക്കും ജലഗതാഗതവകുപ്പിന്റെ ബോട്ട് സര്‍വീസുകളുണ്ടായിരുന്നു. സാധാരണക്കാരിൽ അധിക സാമ്പത്തികഭാരം ചുമത്തുകയും ജലഗതാഗത യാത്രയിൽനിന്ന് ഘട്ടംഘട്ടമായി വകുപ്പ് പിന്മാറുകയാണെന്നുമുള്ള ആക്ഷേപവും ശക്തമാണ്.









0 comments